
ബേത്തൂർപാറ/ കാസര്‍കോട്: ബേത്തൂർപാറ അംഗൻവാടിക്ക് പുതുതായി നിർമ്മിച്ച കെട്ടിടം ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ബേത്തൂർപാറ ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കിന്‍റെ സ്വിച്ച് ഓൺ കർമ്മവും എം.എൽ.എ നിർവ്വഹിച്ചു.കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ ലിസി, വൈസ് പ്രസിഡന്റ് പി.ഗോപിനാഥൻ, ജില്ലാ പഞ്ചായത്തംഗം എം.നാരായണൻ, പഞ്ചായത്തംഗം കെ.മണികണ്ഠൻ, സി.ഡി.എസ് ചെയർപേഴ്സൺ ലക്ഷ്മി കൃഷ്ണൻ, എ.പി ശോഭന, എം.അബിനിത, സ്മിത എന്നിവർ സംസാരിച്ചു.
