ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിൻ്റെ ‘നവരത്ന’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒൻപതുപേരെയാണ് തിരഞ്ഞെടുത്തത്

  • Post category:news
  • Reading time:1 min read
You are currently viewing ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിൻ്റെ ‘നവരത്ന’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒൻപതുപേരെയാണ് തിരഞ്ഞെടുത്തത്

കാഞ്ഞങ്ങാട്: വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകവഴി കാസറഗോഡ് ജില്ലക്ക് അഭിമാനമായി മാറിയ ഒൻപത് വ്യക്തികളെ തെരഞ്ഞെടുത്ത് ‘നവരത്ന’ പുരസ്‌കാരം നൽകി ആദരിക്കുകയാണ് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്. ഇത് രണ്ടാം തവണയാണ് ലയൺസ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്. സംഗീത ലോകത്ത് കാസർകോടിൻ്റെ യശസ്സ് ഉയർത്തിപ്പിടിച്ച പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനും ചലചിത്ര പിന്നണി ഗായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രൻ (സംഗീത രത്നം), കാരുണ്യ രംഗത്തെ മികച്ച മാതൃകയ്ക്ക് ബേക്കൽ എസ്.ഐ കെ.പി വിനോദ് കുമാർ (കാരുണ്യ രത്നം), ആരോഗ്യ മേഖലയിൽ മലയോര പ്രദേശങ്ങളിൽ സാന്ത്വന സ്പർശമായിമാറിയ ഡോക്ടർ എം.എ സമദിന് (ആരോഗ്യ രത്നം), സാമൂഹ്യ രംഗത്തെ മികച്ച പ്രവർത്തനത്തിന് സി. രാജൻ പെരിയ (സാമൂഹ്യ രത്നം), നിർമ്മാണ രംഗത്തെ മികവിന് ബഷീർ മാളികയിൽ (നിർമാണ രത്നം), വ്യാപാര രംഗത്തെ മികവിന് റിയൽ ഹൈപ്പർ മാർക്കറ്റ് പാർട്ണർ ഫൈസൽ.സി.പി (വ്യാപാര രത്നം), യുവ വ്യവസായി നിസാർ സി.എം (‘യുവ രത്നം), പ്രവാസ മേഖലയിലെ മികച്ച പ്രവർത്തനത്തിന് ഹാരിസ് പള്ളിപ്പുഴ (പവാസി രത്നം), കേരള ബധിര- മൂക ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് സുഹൈൽ.പി.ആർ (കായിക രത്നം), എന്നിവരെയാണ് ഈ വർഷത്തെ നവരത്ന പുരസ്കാരങ്ങൾക്ക് തിരഞ്ഞെടുത്തത്.ഫെബ്രുവരി 4 ന് തിങ്കളാഴ്ച വൈകീട്ട് 6.30ന് കാഞ്ഞങ്ങാട് ആകാശ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വിപുലമായ പരിപാടിയിൽ ഇവർക്കുള്ള പുരസ്കാരങ്ങൾ നൽകും. തുടർന്ന് പ്രശസ്ത ഗസൽ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ്റെ ഗസൽ സന്ധ്യയും നടക്കും. “ഷഹബാസ് പാടുന്നു” പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഹാളിലേക്കുള്ള പ്രവേശനം പാസ് മൂലമാണെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9447264749, 9847080142

0Shares