കാസര്‍കോട്: ബേക്കല്‍ കോട്ട സ്വകാര്യവല്‍ക്കരിക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്. കേന്ദ്ര സര്‍ക്കാരിനെ താറടിച്ചുകാണിക്കാനാണ് വാര്‍ത്ത സി.പി.എം സൃഷ്ടിച്ചിരിക്കുന്നത്.
ബേക്കല്‍ കോട്ട സ്വകാര്യ കമ്പനിക്ക് നല്‍കുകയാണെന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ്. ഇത് ഏറ്റുപിടിച്ച് ഡി.വൈ. എഫ്. ഐ. സമരത്തിനും ഇറങ്ങിയിട്ടുണ്ട്.
തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണം തെളിയിക്കാന്‍ അവരെ വെല്ലുവിളിക്കുകയാണ്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണം. അതിന്റെ പേരില്‍ നുണപ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന ദേശാഭിമാനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീകാന്ത് പറഞ്ഞു.