ബേക്കല്‍ കാര്‍ഷിക പുഷ്പ മേള : കാസര്‍കോടിന് ഇനി വിനോദ സഞ്ചാരത്തിന്‍റെ സുവര്‍ണ കാലം

  • Post category:news
  • Reading time:1 min read
You are currently viewing ബേക്കല്‍ കാര്‍ഷിക പുഷ്പ മേള : കാസര്‍കോടിന് ഇനി വിനോദ സഞ്ചാരത്തിന്‍റെ സുവര്‍ണ കാലം

കാസര്‍കോട്: ഡിസംബര്‍ 24 മുതല്‍ ഡിസംബര്‍ ഒന്നുവരെ സംഘടിപ്പിക്കുന്ന ബേക്കല്‍ കാര്‍ഷീക പുഷ്പ മേള കാസര്‍കോടിന് പുത്തന്‍ അനുഭവമാകും. കണ്ണിന് കുളിരേകുന്ന മനോഹര കാഴ്ചകളാല്‍ നിറഞ്ഞ കാസര്‍കോടിന്‍റെ ടൂറിസം സാധ്യതകള്‍ക്ക് നിറം നല്‍കുന്ന മേളയാകും വരാനിരിക്കുന്നത്.

നാളിതുവരെ കണ്ടു വന്ന ബേക്കലിന്‍റെ സൗന്ദര്യത്തെ ഒന്നുകൂടി പൊലിപ്പിക്കുന്ന തരത്തില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോയും പൂക്കളുടേയും ഫലങ്ങളുടേയും കാര്‍ഷിക ഉത്പന്നങ്ങളുടേയും പ്രദര്‍ശനവുമെല്ലാം ചേര്‍ന്ന് മേളയ്ക്ക് തിളക്കമേറും.

ബേക്കല്‍ കാര്‍ഷിക- പുഷ്പ മേള പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ചിത്രകാരന്‍ന്മാരെ അണി നിരത്തി പോസ്റ്റര്‍ രചനാ മത്സരം, കാസര്‍കോടിന്റെ സാംസ്‌കാരിക പൈതൃകം നിറയുന്ന പ്രമോ വീഡിയോ മത്സരം, അവധി ആഘോഷിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പേപ്പറും പാഴ് വസ്തുക്കളും ഉപയോഗിച്ചുള്ള പൂ നിര്‍മ്മാണ പരിപാടി, നിരവധി ചിത്രകാരന്‍മാര്‍ ചിത്രങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തുമ്പോള്‍ അതിന് അകമ്പടിയായി ഗ്രാമീണ കലാകാരന്‍മാരുടെ പാട്ടും ചേര്‍ത്ത് പാട്ടും വരയും പരിപാടി, ലൈവായി മൈലാഞ്ചിയിടല്‍ തുടങ്ങി നിരവധി പരിപാടികളാണ് ഒരുങ്ങുന്നത്.

ജില്ലയില്‍ നടത്തിയ കേരള സ്‌ക്കൂള്‍ കലോത്സവം പോലെ ബേക്കല്‍ ഫെസ്റ്റും ജനകീയ മേളയാകും. പരമാവധി പൊതു ജനങ്ങളെ മേളയുടെ ഭാഗമായി അണിനിരത്താന്‍ സംഘാടകരും തിരക്കിലാണ്. പ്രായഭേദമന്യേ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കുടുംബിനികള്‍ക്കുമെല്ലാം ഇടം നല്‍കുന്ന തരത്തിലായിരിക്കും സംഘാടനം. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി ആകര്‍ഷകമായ മത്സരങ്ങളും മേളയില്‍ നിറയും.

0Shares