
ബേക്കല്‍/ കാസര്‍കോട്: കീഴൂർ കടപ്പുറത്ത് നിന്നും മത്സ്യ ബന്ധനത്തിന് ‘പോയ തോണി മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കീഴൂർ കടപ്പുറത്തെ ദാസ(57)ന്‍റെ മൃതദേഹമാണ് നീണ്ടുനിന്ന തിരച്ചിലിന്‍റെ ഒടുവില്‍ കണ്ടെത്തിയത്. രാത്രി 11 മണിയോടെ ചിത്താരിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കഴിഞ്ഞ ദിവസം വലയില്‍ കുടുങ്ങിയ നിലയില്‍ ദാസന്‍റെ മൃതദേഹം കരയ്ക്ക് സമീപത്ത് നിന്നും ഒരു സ്ത്രീ കണ്ടിരുന്നുവെങ്കിലും ഒഴുകി പോകുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയായിരുന്നു ബേക്കലില്‍ അപകടം നടന്നത്. 11 പേരാണ് ഈ സമയം തോണിയിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കീഴൂരിലെ നിധീഷിന്‍റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ തോണിയാണ് അപകടത്തില്‍പ്പെട്ടത്.
അപകട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഫിഷറീസ് വകുപ്പിന്‍റെയും തളങ്കര തീരദേശ പോലീസിന്‍റെയും ബോട്ടുകള്‍ തകരാറിലായതിനാല്‍ കണ്ണൂരില്‍ നിന്നും മറ്റുംരക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ബോട്ടുകള്‍ വൈകുന്നേരത്തോടെ എത്തിച്ച് കടലിലിറക്കി തെരച്ചില്‍ നടത്തുകയായിരുന്നു.പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ഇതില്‍ ഭാഗമായി.
