ബെള്ളൂരിലെ ബജ മോഡല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന് കണ്ണൂര്‍ സര്‍വകലാശാലയുടെ അംഗീകാരം; ഈ അധ്യായന വര്‍ഷം മുതല്‍ ക്ലാസുകള്‍ തുടങ്ങും

  • Post category:news
  • Reading time:1 min read
You are currently viewing ബെള്ളൂരിലെ ബജ മോഡല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന് കണ്ണൂര്‍ സര്‍വകലാശാലയുടെ അംഗീകാരം; ഈ അധ്യായന വര്‍ഷം മുതല്‍ ക്ലാസുകള്‍ തുടങ്ങും

കാസര്‍കോട്: അംബേദ്കര്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഫോര്‍ എഡ്യൂക്കേഷന്‍ ആന്റ് കള്‍ച്ചര്‍ കാസര്‍കോട് ബെള്ളൂര്‍ പഞ്ചായത്തില്‍ സ്ഥാപിച്ച ബെള്ളൂരിലെ ബജ മോഡല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന് കണ്ണൂര്‍ സര്‍വകലാശാലയുടെ അംഗീകാരം ലഭിച്ചതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ അധ്യായന വര്‍ഷം മുതല്‍ കോളജില്‍ ക്ലാസുകല്‍ തുടങ്ങും. ഇംഗ്ലീഷ്, ഇക്കണോമിക്‌സ് എന്നിവയ്ക്ക് 30 സീറ്റ് വീതവും ബികോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന് 40 സീറ്റുമാണ് കോളജിലുള്ളത്. ശീതീകരിച്ച ക്ലാസ് റൂം, വിപുലമായ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, കാന്റീന്‍ തുടങ്ങിയ എല്ലാ സൗകര്യവും കാമ്പസില്‍ ഒരുങ്ങിയിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയുടെ ഏകജാലക സംവിധാനം ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി അഡ്മിഷന്‍ നേടാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് പ്രഫ. കെ മുരളി, ഡോ.പി മോഹന്‍ ദാസ് സംബന്ധിച്ചു.

0Shares