ബെംഗളൂരുവിൽ ചായ കുടിക്കാനിറങ്ങിയ മലയാളികളോട് പോലീസ് ചോദിച്ചത്; ‘നിങ്ങള്‍ പാകിസ്താനികളാണോ’?

  • Post category:news
  • Reading time:1 min read
You are currently viewing ബെംഗളൂരുവിൽ ചായ കുടിക്കാനിറങ്ങിയ മലയാളികളോട് പോലീസ് ചോദിച്ചത്; ‘നിങ്ങള്‍ പാകിസ്താനികളാണോ’?

ചായ കുടിക്കാന്‍ സുഹൃത്തുക്കളുമൊത്ത് ഫ്‌ളാറ്റിന് പുറത്തേക്കെത്തിയ മലയാളി യുവാക്കള്‍ക്ക് ബെംഗളൂരു പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായതിങ്ങനെ… നിങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളവരാണോ? പോലീസിന്‍റെ മര്‍ദ്ദനമാണ് പിന്നീടുണ്ടായത്. ബെംഗളൂരുവിലെ എസ്ജി പാല്യയിലാണ് സംഭവം. രാത്രി ഒരുമണിക്കാണ് സംഭവം. ചായകുടിക്കാനാണ് ഇവര്‍ പുറത്തിറങ്ങിയത്. ആറുപേരുണ്ടായിരുന്നു. എല്ലാവരും കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായിരുന്നു.

പുറത്തിറങ്ങിയപ്പോഴാണ് പട്രോളിങ്ങിനിറങ്ങിയ പോലീസുകാര്‍ എത്തിയത്. രാത്രിയില്‍ എന്തു ചെയ്യുന്നുവെന്നാണ് ആദ്യം ചോദിച്ചത്. എല്ലാവരുടെയും ഐഡിന്റിറ്റി കാര്‍ഡ് ചോദിച്ചു. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മുസ്‌ലിങ്ങളാണെന്ന് കണ്ടപ്പോള്‍ അവര്‍ പാകിസ്താനികളാണോ എന്നായി ചോദ്യം.

ഇതിനിടെ ബഹളം കേട്ട് യുവാക്കളിലൊരാളുടെ സഹോദരന്‍ ഫ്‌ളാറ്റില്‍ നിന്നും പുറത്തുവന്നു. എല്ലാവരുടെയും ഫോണും പോലീസ് ചോദിച്ചു. പോണ്‍ പിടിച്ചെടുക്കാനുള്ള നടപടിക്ക് ആവശ്യമായ ഉത്തരവ് കൈയ്യിലുണ്ടോയെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ച് ചോദിച്ചു. എന്നാല്‍, തങ്ങള്‍ ഈയടുത്ത് ഭീകരവാദികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞത്. തങ്ങളോട് ഇതൊക്കെ എന്തിനാണ് പറയുന്നതെന്നുള്ള ന്യായമായ ചോദ്യം വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. വിദ്യാര്‍ത്ഥികളൊരാള്‍ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചു.

പിന്നീട് ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയാണ് ചെയ്തത്. സ്‌റ്റേഷനില്‍വെച്ച് പോലീസുകാര്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ഇവര്‍ പറയുന്നത്. ഇവരുടെ രക്ഷിതാക്കളില്‍ ചിലര്‍ വന്നപ്പോള്‍ രാത്രിയില്‍ പൊതുജനത്തിന് ശല്യമുണ്ടാക്കിയതടക്കമുള്ള കേസുകള്‍ ചാര്‍ജ് ചെയ്തു. കന്നഡയിലെഴുതിയ ചില കടലാസുകളില്‍ ഒപ്പിടുവിക്കുകയും ചെയ്തു.

0Shares