ബീഫ് വിഷയം, കേരളത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം; കേരള ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് ഡല്‍ഹി പോലീസും

  • Post category:news
  • Reading time:1 min read
You are currently viewing ബീഫ് വിഷയം, കേരളത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം; കേരള ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് ഡല്‍ഹി പോലീസും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസിന് മുന്നില്‍ കേരളത്തിനെതിരെ പ്രതിഷേധം. ബീഫ് വിഷയവുമായി ബന്ധപ്പെട്ട് കേരളം സ്വീകരിക്കുന്ന സമീപനത്തിനെതിരെയാണ് പ്രതിഷേധം. ഗോവധ നിരോധനം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ കേരളം ശക്തമായി എതിര്‍ത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിയല്ലെന്നും ബീഫ് വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിരോധനം നടപ്പിലാക്കാന്‍ സാധ്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് എടുത്തതും, മറ്റു സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തതാണ് കേരളത്തിനെതിരെ ഡല്‍ഹിയില്‍ സമരം രൂപപ്പെടാന്‍ കാരണമെന്നാണ് സൂചന.

ഇന്നലെ ഗോരക്ഷാ പ്രവര്‍ത്തകര്‍ കേരളാ ഹൗസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് പുതിയ സംഘടനയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിന് എതിരെയുള്ള പ്ലകാര്‍ഡുമായി പ്രതിഷേധവുമായി എത്തിയത്. ബി.ജെ.പി അനുകൂല സംഘടനയാണ് പ്രതിഷേധത്തിന് പിന്നിലെന്ന് സൂചന. പ്രതിഷേധകാരെ ഡല്‍ഹി പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയായിരുന്നു. കേരളത്തിലെ ബീഫ് ഫെസ്റ്റിവെല്‍ ഉള്‍പ്പെടെയുള്ള ഫോട്ടോകളും ഉള്‍പ്പെടുത്തിയ പ്ലകാര്‍ഡാണ് പ്രതിഷേധകാരുടെ കൈവശം ഉണ്ടായത്. കേരളത്തിനെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കേരള ഹൗസിന്റെ സുരക്ഷ ഡല്‍ഹി പോലീസ് വര്‍ദ്ധിപ്പിച്ചു. എന്നാല്‍ കേരളം ഇതിനെതിരെ പ്രതികരിക്കാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

0Shares