ബീച്ച് ഗെയിംസ്‌: പള്ളിക്കര ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് ഇനി ആര്‍പ്പുവിളികളുടെ സന്ധ്യകള്‍; തീപാറുന്ന മത്സര സന്ധ്യകള്‍ക്ക് ഇനി മൂന്ന് നാള്‍ കൂടി

  • Post category:news
  • Reading time:1 min read
You are currently viewing ബീച്ച് ഗെയിംസ്‌: പള്ളിക്കര ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത്  ഇനി ആര്‍പ്പുവിളികളുടെ സന്ധ്യകള്‍; തീപാറുന്ന മത്സര സന്ധ്യകള്‍ക്ക് ഇനി മൂന്ന് നാള്‍ കൂടി

കാസർകോട്: പള്ളിക്കര ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് ഇനി ആര്‍പ്പുവിളികളുടെ സന്ധ്യകള്‍. വടംവലിയും ഫുട്ബോളും വോളിബോളും കബഡിയും അറബിക്കടലിന്‍റെ തിരകളെ സാക്ഷിയാക്കി പള്ളിക്കരയിലെ പൂഴിമണ്ണില്‍ ആവേശം നിറയ്ക്കും.

തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംഘടിപ്പിക്കുന്ന ജില്ലാ ബീച്ച് ഗെയിംസ് ഡിസംബര്‍ 24, 25 തിയ്യതികളില്‍ പള്ളിക്കരയില്‍ നടക്കും. അഞ്ച് മേഖലകളിലായി നടത്തിയ ബീച്ച് ഗെയിംസ് പ്രാഥമിക മത്സരങ്ങളിലെ ജന പങ്കാളിത്തത്തിനും മത്സര വീര്യത്തിനും ഒരുപടി മുകളിലാകും പള്ളിക്കരയിലെ ജില്ലാതല ബീച്ച് ഗെയിംസില്‍ കാണാനാകുക എന്നുറപ്പാണ്.

ബേക്കലില്‍ പുഷ്പ ഫലമേള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ദിവസങ്ങളില്‍ത്തന്നെയാണ് പള്ളിക്കരയില്‍ ബീച്ച് ഗെയിംസ് നടക്കുന്നതെന്നതിനാല്‍ ആര്‍പ്പുവിളികള്‍ക്ക് സൗന്ദര്യം ഏറും. ഗെയിംസിന്‍റെ പ്രചരാണര്‍ഥം മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് പുതിയ ബസ്റ്റാന്റ്, പഴയ ബസ്റ്റാന്റ്, ബേക്കല്‍-പള്ളിക്കര ജനവാസ മേഖലകള്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ കുടുബശ്രീയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ശിങ്കാരി മേളത്തിന്‍റെ അകമ്പടിയില്‍ ബീച്ച് ഗെയിംസിന്‍റെ വിളമ്പരം നടത്തും.

0Shares