ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക: ഒഴിവാക്കപ്പെടുന്ന ശോഭാ സുരന്ദ്രനും എം.ടി രമേശും

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക: ഒഴിവാക്കപ്പെടുന്ന ശോഭാ സുരന്ദ്രനും എം.ടി രമേശും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ ശോഭ സുരേന്ദ്രനും, എം. ടി രമേശിനും സീറ്റ് നല്‍കിയേക്കില്ല. തര്‍ക്കത്തില്‍ ഉണ്ടായിരുന്ന പത്തനംതിട്ട സീറ്റ് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് നല്‍കിയതോടെയാണ് എം. ടി രമേശ് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. അതേപോലെതന്നെ പാലക്കാട് നല്‍കിയില്ലെങ്കില്‍ ശോഭാ സുരേന്ദ്രനും മല്‍സരിക്കല്ലെന്ന് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.

ഇരു നേതാക്കളുടെയും ഔദ്യോഗിക പ്രതികരണം വന്നതോടെ ശോഭാ സുരേന്ദ്രനെയും, എം. ടി രമേശിനെയും ശ്രീധരന്‍പിള്ളയും കൂട്ടരും കറിവേപ്പിലയാക്കിയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം. കേന്ദ്ര നേതൃത്വത്തിന്‍റെ നടപടിയില്‍ ഇരുവരും കടുത്ത എതിര്‍പ്പ് അറിയിച്ചതായാണ് വിവരം.

0Shares