അഹമ്മദാബാദ്: ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ ഗുജറാത്തിലെ ജയന്തിലാല്‍ ഭാനുശാലി ട്രെയിന്‍ യാത്രക്കിടെ വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. നബുജില്‍ നിന്നും അഹമ്മാദാബാദിലേക്കുള്ള യാത്രക്കിടെയായിരുന്നു വെടിയേറ്റത്. കൊല്ലപ്പെട്ട ജയന്തിലാല്‍ ബലാത്സംഗ ആരോപണവിദേയനാണ്.
ഇയാൾക്കെതിരെ ആരോപണവുമായി ഒരു യുവതി രംഗത്തെത്തിയിരുന്നു. ഫാഷന്‍ ഡിസൈനിങ്ങ് കോളജില്‍ പ്രവേശനം നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ നിരവധി തവണ പീഡിപ്പിച്ചുവെന്നായിരുന്നു സുറത്ത് സ്വദേശിനിയായ 21കാരിയുടെ ആരോപണം. ഇതോടെ ഇദ്ദേഹം എം. എൽ. എ സ്ഥാനം രാജി വെക്കുകയും ചെയ്തു. കഴിഞ്ഞ വർഷമാണ് ആരോപണമുണ്ടായതും തുടർന്നുണ്ടായ രാജിയും. കച്ച് ജില്ലയിലെ ബി.ജെ.പി വൈസ് പ്രസിഡന്റായിരിക്കെയായിരുന്നു രാജി.
ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു; സംഭവം ട്രെയിന്‍ യാത്രക്കിടെ