ബി.ജെ.പി തോല്‍ക്കും; ഡല്‍ഹിയില്‍ കെജ്രിവാള്‍ തുടരുമെന്ന് ടൈംസ് നൗ സര്‍വേ

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി തോല്‍ക്കും; ഡല്‍ഹിയില്‍ കെജ്രിവാള്‍ തുടരുമെന്ന് ടൈംസ് നൗ സര്‍വേ

രാജ്യതലസ്ഥാനം പിടിച്ചടക്കാമെന്ന ബി.ജെ.പിയുടെയും മോദിയുടെയും മോഹം ഇത്തവണയും അസ്ഥാനത്താകുമെന്ന് ടൈംസ് നൗ-ഇപ്സോസ് സര്‍വേ . എ.എ.പി അധികാരം നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്ന് അഭിപ്രായ സര്‍വേ പറയുന്നു.

ആം ആദ്മി പാര്‍ട്ടിക്ക് 52 ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍ ബി.ജെ.പിക്ക് 34 ശതമാനം വോട്ടുകളാണ് ലഭിക്കുക. തലസ്ഥാന നഗരിക്ക് വേണ്ടി എ.എ.പിയും ബി.ജെ.പിയും തമ്മിലാകും പോരാട്ടം.കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ലെന്നും സര്‍വേ പറയുന്നു. വെറും നാല് ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസ് നേടുകയെന്ന് സര്‍വേ വ്യക്തമാക്കി. 71 ശതമാനം ജനങ്ങളും അഭിപ്രായ സര്‍വേയില്‍ സി.എ.എയെ അനുകൂലിച്ചെങ്കിലും സി.എ.എ ബി.ജെ.പിക്ക് വോട്ടാകില്ല.

സി.എ.എ ദേശീയപ്രശ്നമാണെന്നും സംസ്ഥാനത്തിന്‍റെ വികസനത്തെ ബാധിക്കുന്ന ഒന്നല്ലെന്നുമാണ് സര്‍വേയില്‍ പറയുന്നത്. ഫെബ്രുവരി എട്ടിനാണ് ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റ് നേടി വന്‍ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലേറിയത്. മൂന്ന് സീറ്റ് ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നില്ല. 2015ല്‍ എ.എ.പി 54.5 ശതമാനം വോട്ട് നേടിയപ്പോള്‍ ബി.ജെ.പി 32.3 ശതമാനമാണ് നേടിയത്.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ നടന്ന ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് എ.എ.പി തൂത്തുവാരിയത് ബി.ജെ.പിയെ ഞെട്ടിച്ചിരുന്നു. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് ടൈംസ് നൗവിന്‍റെ അഭിപ്രായ സര്‍വേ പുറത്തുവന്നത്.

0Shares