ബി.ജെ.പി ജനരക്ഷായാത്ര അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യും

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി ജനരക്ഷായാത്ര അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം  ചെയ്യും

കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര സപ്തംബര്‍ ഏഴിനു രാവിലെ പയ്യുന്നുരില്‍ നിന്ന് ആരംഭിക്കും. സെപ്റ്റംബര്‍ 23 നു തിരവന്തപുരത്തു സമാപിക്കും. അഖിലേന്ത്യാ അധ്യകഷന്‍ അമിത്ഷാ പയ്യന്നുരില്‍ യാത്ര ഉദ്ഘാടനം  ചെയ്യും. കൂടാതെ കണ്ണൂര്‍ ജില്ലയിലെ യാത്രയില്‍ അദ്ദേഹം പങ്കെടുക്കും. ജനരക്ഷായാത്ര സെപ്റ്റംബര്‍ ഏഴിനു പയ്യന്നൂരില്‍ നിന്ന് ആരംഭിച്ചു വൈകുന്നേരം പിലാത്തറയില്‍ സമാപിക്കും. എട്ടിനു രാവിലെ ധര്‍മ്മശാലയില്‍ നിന്നും ആരംഭിച്ചു കണ്ണൂരില്‍ സമാപിക്കും. ഒന്‍പതിനു മമ്പറം ടൗണില്‍ നിന്ന് ആരംഭിച്ചു തലശേരിയില്‍ സമാപിക്കും. 10നു പാനൂരില്‍ നിന്ന് ആരംഭിച്ചു കൂത്തുപറമ്പില്‍ സമാപിക്കും. ഇതോടു കുടി കണ്ണൂര്‍ ജില്ലയിലെ ജനരക്ഷായാത്രയുടെ പര്യടനം പൂര്‍ത്തിയാകും.കണ്ണൂരില്‍ സമ്പൂര്‍ണ ജില്ലാ കമ്മിറ്റി വിളിച്ച യോഗം നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.സത്യാപ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ രഞ്ജിത്ത്, കു.വേ.സുരേഷ്, പി.കെ.വേലായുധന്‍, എ പി ഗംഗാധരന്‍ , രത്‌നാകരന്‍, കെ.കെ.വിനോദ്കുമാര്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ സംസാരിച്ചു.

 

0Shares