
കാസര്‍കോട്: ബി.ജെ.പി കാസര്‍കോട് ജില്ലാ ജനപ്രതിനിധികള്‍ക്ക് ഏകദിന പരിശീലന ശിബിരം സംഘടിപ്പിക്കുന്നു. നാളെ രാവിലെ പത്ത് മണിക്ക് കാസര്‍കോട് ടൗണ്‍ ബാങ്ക് ശതാബ്ദി ഹാളില്‍ നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കായുള്ള ശിബിരം ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.

പഞ്ചായത്ത് രാജ്, ഭരണ സംബദ്ധിച്ചുള്ള നിയമങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവയെ കുറിച്ച് വിദഗ്ദ്ധര്‍ ക്ലാസെടുക്കും. സ്ഥസാന സെക്രട്ടറി വി.കെ. സജീവന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായ്ക്ക്, ദേശീയ സമിതി അംഗം എം.സഞ്ചീവ ഷെട്ടി തുടങ്ങിയവര്‍ സംസാരിക്കും.
