ബി.കെ മാസ്റ്റര്‍ അവാര്‍ഡ് സരോജിനി ഭായിക്കും ഹജ്ജബ്ബയ്ക്കും

  • Post category:news
  • Reading time:1 min read
You are currently viewing ബി.കെ മാസ്റ്റര്‍ അവാര്‍ഡ് സരോജിനി ഭായിക്കും ഹജ്ജബ്ബയ്ക്കും

കാസര്‍കോട്: ഉദുമ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ഏര്‍പെടുത്തിയ ആറാമത് ബി.കെ മാസ്റ്റര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്തെ പ്രഗല്‍ഭരായ സരോജിനി ഭായിക്കും ഹരേക്കല ഹജ്ജബ്ബയ്ക്കുമാണ് അവര്‍ഡ് ലഭിച്ചത്. ഈ മാസം 21നു പാലക്കുന്ന് ഗ്രീന്‍വുഡ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് പി. കരുണാകരന്‍ എം.പി അവാര്‍ഡുകള്‍ വിതരണം ചെയ്യും. കര്‍ണാടകയില്‍ ഓറഞ്ചു വില്‍പനക്കാരനായ ഹരേക്കല ലഭിക്കുന്ന തുക ഉപയോഗിച്ച് സ്‌കൂള്‍ സ്വന്തമായി ഉണ്ടാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ നേരത്തെ റിലയന്‍സ് ഫൗണ്ടേഷന്‍, ഐ.ബി.എന്‍, സി.എന്‍.എന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ അവാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. മുപ്പത്തഞ്ചു വര്‍ഷക്കാലം സ്‌കൂള്‍ അധ്യാപികയായി ജോലിചെയ്തിരുന്ന സരോജിനി ഭായിയുടെ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രീന്‍വുഡ് സി.ഇ.ഒ സലീം പൊന്നമ്പത്ത്, ഗണേഷ്, ജംഷീദ്, ജലീല്‍ കാപ്പില്‍, ഹസനി സംബന്ധിച്ചു.

0Shares