കാസര്‍കോട്: ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ കാസര്‍കോട് ജില്ലാ സമ്മേളനം ഈമാസം 24, 25 തീയതികളില്‍ കുമ്പളയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25, 000 തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനം ശനിയാഴ്ച രാവിലെ 10.00 മണിക്ക് പേര്‍വാര്‍ഡ് ജംഗ്ഷനില്‍നിന്നും ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ ഉദ്ഘാടനം ചെയ്യും. ദിനേശ് മടപ്പുര അദ്ധ്യക്ഷനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ മുഖ്യ പ്രഭാഷണം നടത്തും. 25നു ആരിക്കാടി മല്ലികാര്‍ജ്ജുന വീരാജ്ഞനേയ സഭാമണ്ഡപത്തില്‍ വച്ച് രാവിലെ 10നു നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് പി.മുരളീധരന്‍ അദ്ധ്യക്ഷനാകും. ജില്ലാ സെക്രട്ടറി കെ.എ.ശ്രീനവാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ എം. ബാബു സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണ്ന്‍, പി. മുരളീധരന്‍, കെ.എ.ശ്രീനിവാസന്‍, എം.ബാബു, വി.വി.ബാലകൃഷ്ണന്‍, എ.കേശവ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബി.എം.എസ് കാസര്‍കോട് ജില്ലാ സമ്മേളനം ശനിയാഴ്ച കുമ്പളയില്‍ തുടങ്ങും