കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് ഔവര്‍ സിസ്റ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പത്താംദിവസത്തിലേക്ക്. എറണാകുളം വഞ്ചിസ്‌ക്വയറില്‍ നടക്കുന്ന സമരത്തിന് പിന്തുണയറിയിച്ച് കൂടുതല്‍ വ്യക്തികളും സംഘടനകളും ഞായറാഴ്ച രംഗത്തെത്തി. തിങ്കളാഴ്ച മുതല്‍ കന്യാസ്ത്രീയുടെ സഹോദരിയും പി ഗീതയും നിരാഹാരം കിടക്കും. എല്ലാ ജില്ലാകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു. ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകള്‍ക്കായി ‘സേവ് ഔവര്‍ വുമണ്‍’ എന്ന പേരില്‍ മുന്നേറ്റം തുടരാനാണ് തീരുമാനം. ഐക്യദാര്‍ഢ്യമറിയിച്ച് കെ ആര്‍ ഗൗരിയമ്മയും കലാമണ്ഡലം ഗോപിയും അയച്ച സന്ദേശങ്ങള്‍ സമരപ്പന്തലില്‍ വായിച്ചു.പ്രൊഫ. എം എന്‍ കാരശേരി കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തിങ്കളാഴ്ചമുതല്‍ കോഴിക്കോട്ട് കുത്തിയിരിപ്പുസമരം ആരംഭിക്കും.
ഞായറാഴ്ച സമരപ്പന്തലില്‍ ജനകീയസമരനേതാക്കളുടെ സംഗമം കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനംചെയ്തു. ആലങ്കോട് ലീലാകൃഷ്ണന്‍ സംസാരിച്ചു.നിരാഹാരം നടത്തിവന്ന സ്റ്റീഫന്‍ മാത്യുവിനെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പൊലീസ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സമരസമിതി അംഗമായ അലോഷ്യ ജോസഫ് നിരാഹാരം ആരംഭിച്ചു. ബിഷപ്പിനെതിരായ പ്രതിഷേധം സഭാവിശ്വാസികള്‍ക്കിടയിലും ശക്തമായി.കടവന്ത്ര സെന്റ് ജോസഫ്സ് പള്ളി ഇടവകയിലെ 40 പേര്‍ ഞായറാഴ്ച പിന്തുണയുമായെത്തി. സമരം വിജയിക്കുംവരെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ഇടവകയെ പ്രതിനിധീകരിച്ച് ജോണ്‍സണ്‍ പാട്ടത്തില്‍ പറഞ്ഞു.എറണാകുളം രൂപതയിലെ തിരുനെല്ലൂര്‍ ഇടവകാംഗങ്ങള്‍ ഞായറാഴ്ച ബിഷപ്പിന്റെ കോലം കത്തിച്ച് കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ചു.നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മ്മയായ ‘നാടകി’ന്റെ പ്രവര്‍ത്തകരും ഞായറാഴ്ച സമരപ്പന്തലിലെത്തി.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാരത്തിന്