കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കേസ് നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പരാതി. ഇതുസംബന്ധിച്ച കുറവിലങ്ങാട് പൊലീസിലാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. മഠത്തിലെ അന്യസംസ്ഥാന തൊഴിലാളിയുടെ വാക്കുകള്‍ അടിസ്ഥാനമാക്കിയാണ് കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മഠത്തിലെ അസം സ്വദേശി പിന്റുവാണ് കന്യാസ്ത്രീയ്‌ക്കെതിരായ വധ ശ്രമം വെളിപ്പെടുത്തിയത്. തനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്നും ഇനി താങ്ങാനാവില്ലെന്നുമാണ് പിന്റു ഇന്നലെ മഠത്തിലെ കന്യാസ്ത്രീകളോട് പറഞ്ഞത്. പീഡന പരാതി കൊടുത്ത കന്യാസ്ത്രീ സഞ്ചരിക്കുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ തന്നോട് ബിഷപ്പിന്റെ അനുയായി പോകാന്‍ ആവശ്യപ്പെട്ടുവെന്നാണ് പിന്റുവിന്റെ വെളിപ്പെടുത്തിയത്.
ഇത് തന്നെ വധിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നത്. പ്രിന്റുവിന്റെ മൊഴിയെടുക്കാനായി കുറുവിലങ്ങാട് പൊലീസ് ഉടന്‍ മഠത്തിലെത്തും. പുതിയ പരാതി കൂടി വന്നതോടെ ബിഷപ്പ ഫ്രാങ്കോ മുളയ്ക്കലിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ കേസായി ഇത് മാറുകയാണ്.
ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രിക്കെതിരെ വധശ്രമം