
കോഴിക്കോട്: ബിരിയാണി ലഭിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ഹോട്ടലില്‍ സീരിയല്‍ നടിയുടെയും സംഘത്തിന്റെയും പരാക്രമം. ഹോട്ടലില്‍ രണ്ട് മണിക്കൂറോളം ബഹളം വെച്ച രണ്ട് സ്ത്രീകളടക്കം നാല് പേരെ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശുര്‍ കുന്നം കുളം പൂനഞ്ചേരി വീട്ടില്‍ അനു ജൂബി (23), നടിയുടെ സുഹൃത്തുക്കളായ മംഗലാപുരം ബന്തര്‍ സോണ്ടിഹത്തലു സ്വദേശിനി മുനീസ (21) എറണാകുളം പാലാരിവട്ടം ആലിഞ്ഞല മൂട്ടില്‍ നവാസ്, പുവാട്ടുപറമ്പ് സ്വദേശി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട്ടെ പ്രസിദ്ധമായ റഹ്മത്ത് ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലില്‍ എത്തിയ നാലുപേരടങ്ങുന്ന സംഗം മട്ടന്‍ ബിരിയാണി ആവശ്യപ്പെടുകയും ബിരിയാണി തീര്‍ന്നുപോയെന്ന് അറിയിച്ചതോടെ ക്ഷോഭിക്കുകയും വെയിറ്ററെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇവരില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമായി. കേസ് രജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
