ഡല്‍ഹി: ശബരിമല ദർശനത്തിൻ്റെ പേരിൽ ഭീഷണി നേരിടുന്ന ബിന്ദുവിനും കനകദുര്‍ഗയ്ക്കും പോലീസ് സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി. അതേസമയം ഇവര്‍ക്ക് സുരക്ഷ നൽകിയിട്ടുണ്ടെന്നും സുരക്ഷ ഉറപ്പാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാൽ സുരക്ഷ നല്‍കുന്നത് തുടരണമെന്ന് കോടതി പറഞ്ഞു. ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് സര്‍ക്കാരിൻ്റെ ഉത്തരവാദിത്വമാണെന്നും സര്‍ക്കാര്‍ അത് നിര്‍വഹിക്കണമെന്നും കോടതി അറിയിച്ചു.