ബിനോയ് കോടിയേരിയെ കാണാനില്ല; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

  • Post category:news
  • Reading time:1 min read
You are currently viewing ബിനോയ് കോടിയേരിയെ കാണാനില്ല; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

മുൻ ആഭ്യന്തരവകുപ്പ് മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിയെ കാണാനില്ലെന്ന് പരാതി. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ കുതിരപന്തി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഹാസനാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി കെ. എം ടോമിയ്ക്ക്
പരാതി നൽകിയിരിക്കുന്നത്.

വിവാഹ വാഗ്ദാനം നൽകി ബിഹാർ സ്വദേശിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയായ ബിനോയ് കോടിയേരിയെ അന്വേഷിച്ച് മുംബൈ പോലീസ് കേരളത്തിലെത്തിയിരുന്നുവെന്നും കണ്ടെത്താത്ത സാഹചര്യത്തിൽ തിരികെ പോകേണ്ടി വന്നിരുന്നുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് മുംബൈ പോലീസ് ബിനോയിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേനയായ കേരള പൊലീസ് ബിനോയ് കോടിയേരിയെ കണ്ടെത്തി മുംബൈ പോലീസിന് കൈമാറണമെന്ന ആവശ്യവുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എത്തിയിരിക്കുന്നത്. പരാതി കേരളത്തിലെ എല്ലാ ഡി.വൈ. എസ്. പിമാർക്കും കൈമാറുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും ആലപ്പുഴ പോലീസ് മേധാവി കെ. എം. ടോമി അറിയിച്ചു.

0Shares