കാസര്‍കോട്: ഇന്ത്യന്‍ നാടോടി സംസ്‌കാരത്തിന്റെ വേറിട്ട ചിത്രങ്ങളുമായി ബാവുള്‍ ഏകപാത്ര നാടകം വ്യാഴാഴ്ച അരങ്ങിലെത്തും. വ്യാഴാഴ്ച രാത്രി 7.30ന് ജ്വാലയില്‍ വെച്ചാണ് ബാവുള്‍ നാടകത്തിന്റെ ആദ്യാവതരണം. ഇ.വി ഹരിദാസാണ് നാടകാവിഷ്‌കാരം. ഗോവിന്ദന്‍ അരവത്ത് സംഗീത നിയന്ത്രണവും സതീശന്‍ വെളുത്തോളി ദീപവിതാനവും ചെയ്യുന്നു. ജ്വാല കരുവാക്കോടിലെ ചന്ദ്രനാണ് ബാവുള്‍ കഥാപാത്രമാകുന്നത്.
ബംഗാളില്‍ ജീവിച്ച ലാലന്‍ ഫക്കീറെന്ന ബാവുള്‍ ഗായകന്റെ കാലം രേഖപെടുത്താതെ പോയ ജീവിതത്തെക്കുറിച്ചുള്ള സൂചനകളാണ് നാടകത്തില്‍. പ്രകൃതിയും മനുഷ്യനും ഒന്നായിത്തീരുന്ന ജാതിയുടെ അതിര്‍വരമ്പുകളില്ലാത്ത പാട്ടുകള്‍ നിറങ്ങള്‍ക്കും മതങ്ങള്‍ക്കും അതീതമായ സംഗീതമായാണ് ബാവൂള്‍ രംഗത്ത് എത്തുന്നത്. ബംഗാളി ഗ്രാമാന്തരങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടന്ന് കൃഷ്ണനെയും രാധയേയും പച്ച മനുഷ്യരായി ചിത്രീകരിക്കുന്നു.
‘ബാവുള്‍’ ഏകപാത്ര നാടകം വ്യാഴാഴ്ച അരങ്ങിലെത്തും