ബാല്യകാല വായന നമ്മുടെ ജീവിതപ്പാത നിര്‍ണയിക്കുമെന്ന് നാരായണന്‍ പേരിയ

  • Post category:local news
  • Reading time:1 min read
You are currently viewing ബാല്യകാല വായന നമ്മുടെ ജീവിതപ്പാത നിര്‍ണയിക്കുമെന്ന് നാരായണന്‍ പേരിയ

ബോവിക്കാനം: ബാല്യകാലത്തെ അലഞ്ഞും ആര്‍ത്തി പിടിച്ചുമുള്ള വായനയാണ് നമ്മുടെ ജീവിതപ്പാത നിര്‍ണ്ണയിക്കുകയും ശിഷ്ട ജീവിതത്തിന്റെ ഇന്ധനമാകുകയും ചെയ്യുകയെന്ന് മലയാള ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ നാരായണന്‍ പേരിയ അഭിപ്രായപ്പെട്ടു. രാമായണവും അമരകോശവും മഹാഭാരതവും പോലുള്ള ഇതിഹാസ വായനകള്‍ നമുക്ക് ജ്ഞാനാര്‍ജ്ജനത്തിനുള്ള രാസത്വരകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പുസ്തകപ്രദര്‍ശനവും അക്ഷരദീപം കൊളുത്തലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രന്ഥാലയം പ്രസിഡണ്ട് ഗോവിന്ദ ബള്ളമൂല അദ്ധ്യക്ഷനായിരുന്നു.ഇരിയണ്ണി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മലയാളം അധ്യാപിക കെ ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. വേനല്‍ക്കാല വായനക്കളരിയില്‍ മികച്ച വായനാസ്വാദനകുറിപ്പ് എഴുതിയ കുട്ടികളെ ഉപഹാരം നല്‍കി അനുമോദിച്ചു .പി ജ്യോതിസൂര്യന്‍, ശ്രീജാ ബള്ളമൂല, ശോഭ ചറവ്, സുജിതചറവ്, സി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി സ്വാഗതവും പി ചെറിയോന്‍ നന്ദിയും പറഞ്ഞു.

0Shares