കണ്ടംകുഴി: കുട്ടികളോടും ചെറുപ്പക്കാരോടും നാം നവോത്ഥാനത്തെ കുറിച്ച് സംസാരിക്കണമെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. നമ്മുടെ രാജ്യത്ത് ഭരണഘടന വലിയ പ്രതിസന്ധി നേരിടുന്നുവെന്നും ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹം വളര്‍ന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു.
ബാലസംഘം കാസര്‍കോട് ജില്ലാ സമ്മേളനം കണ്ടംകുഴി ഇ.വി കൃഷ്ണന്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തിന്റെയും പുരോഗമനത്തിന്റെയും മനുഷ്യത്വത്തിന്റെയും രാഷ്ട്രീയം വളര്‍ന്ന് വരണമെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു. ബാലസംഘം കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പ്രവീണ്‍ പാടി പതാക ഉയര്‍ത്തി.
രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ കലാസാംസ്‌കാരിക പരിപാടികളുമുണ്ട്. സമ്മേളനം വിജയിപ്പിക്കാന്‍ കണ്ടംകുഴിയിലെ നാട്ടുകാര്‍ വന്‍ ഒരുക്കങ്ങളാണ് നടത്തിയത്.
ബാലസംഘം കാസര്‍കോട് ജില്ലാ സമ്മേളനം കണ്ടംകുഴിയില്‍ തുടങ്ങി