
സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്‍റെ മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിതവേഗതയിലാണ് ഓടിച്ചതെന്ന് കണ്ടെത്തി. തൃശൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജ്ജുന്‍ ആണ്. വാഹനം മോട്ടോര്‍ വാഹന വകുപ്പിന്‍റെ ക്യാമറയില്‍ കുരുങ്ങി.

ഒരു മണിക്ക് പുറപ്പെട്ട വാഹനം മൂന്നരയോടെ പള്ളിപ്പുറത്തെത്തി. അതേസമയം, ബാലഭാസ്‌കറിന്‍റെ ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളം വിട്ടെന്ന് റിപ്പോര്‍ട്ട്. ഡ്രൈവര്‍ അര്‍ജ്ജുന്‍ അസമിലെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. പരിക്കേറ്റയാള്‍ ഇത്രയും ദൂരം യാത്ര പോയതില്‍ ദുരൂഹതയുണ്ട്. ഫൊറന്‍സിക് ഫലത്തിന് ശേഷം അര്‍ജ്ജുനെ ചോദ്യം ചെയ്യുമെന്നാണ് പറയുന്നത്. അതേപോലെ പൂന്തോട്ടം ആശുപത്രി ഉടമയുടെ മകന്‍ ജിഷ്ണുവിന്‍റെ മൊഴിയെടുക്കാനായില്ല. ജിഷ്ണുവും സ്ഥലത്തില്ലെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം.
