
തിരൂര്‍: ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യബസിന്റെ പിന്‍സീറ്റില്‍വെച്ച് എട്ടാംക്ലാസ് വിദ്യാര്‍ഥിയായ 13 വയസ്സുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വടക്കാഞ്ചേരി വേലൂര്‍ സ്വദേശി കരുവാത്തോട്ടില്‍ ഷൈജു (42) വിനെയാണ തിരൂര്‍ സി.ഐ. എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

കഴിഞ്ഞ 13-നാണ് തൃശ്ശൂര്‍ – കുറ്റിപ്പുറം -തിരൂര്‍ റൂട്ടിലോടുന്ന ബെല്‍വിന്‍ ബസില്‍ വച്ച് വിദ്യാര്‍ഥി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. കുറ്റിപ്പുറത്തുപഠിക്കുന്ന വിദ്യാര്‍ഥി പരീക്ഷകഴിഞ്ഞ് തിരൂരിലേക്ക് വരുമ്ബോള്‍ ബസ്കൂലിയായി അഞ്ചുരൂപ നല്‍കുകയും ബാക്കി പൈസ ചോദിച്ചപ്പോള്‍ പിന്‍സീറ്റിലേക്ക് വിളിക്കുകയുംചെയ്തു. അവിടെവെച്ച് വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കണ്ടക്ടറും ഡ്രൈവറും മുന്‍ സീറ്റില്‍ രണ്ട് സ്ത്രീകളും മാത്രമേ സംഭവസമയത്ത് ബസിലുണ്ടായിരുന്നുള്ളൂ. കുറ്റിപ്പുറത്തുനിന്ന് വൈകീട്ട് 3.20-ന് പുറപ്പെടുന്ന ബസില്‍ ആ സമയത്ത് നാലോ അഞ്ചോ യാത്രക്കാര്‍ മാത്രമേ ഉണ്ടാകാറുള്ളൂ. ഓടുന്ന ബസ്സില്‍ എങ്ങിനെ കണ്ടക്ടര്‍ക്ക് പീഡിപ്പിക്കാന്‍ സൗകര്യംലഭിച്ചുവെന്ന് പരിശോധിക്കാന്‍ പോലീസുകാര്‍ വേഷംമാറി ഇതേ ബസില്‍ യാത്രചെയ്തപ്പോഴാണ് ബസില്‍ ആളുകുറവുള്ള കാര്യം അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടത്.
പീഡനത്തിനിരയായ ദിവസം വിദ്യാര്‍ഥി വീട്ടിലെത്തി മാതാവിനോട് ദുരനുഭവം വെളിപ്പെടുത്തി. മാതാവ് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടു. ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ പോലീസ് കേസടുക്കുകയും പ്രതിയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് ബോധ്യപ്പെടുത്തി അറസ്റ്റു ചെയ്യുകയുമായിരുന്നു. പോക്സോ പ്രകാരവും ബാലനീതി നിയമപ്രകാരവുമാണ് അറസ്റ്റ്. പ്രതിയെ തിരൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
