ഉദുമ: ഉദുമ ഗവണ്മെന്റ് ഹൈസ്‌കൂളിലെ 1995-96 എസ് എസ് എല്‍ സി ബാച്ചിന്റെ കൂട്ടായ്മയായ ഓര്‍മ്മ സഹപാഠിയായ മേല്‍ബാര തൊട്ടിയിലെ മനോജിന് ചികിത്സ സഹായം കൈമാറി. ചടങ്ങില്‍ സ്‌കൂളിലെ മുന്‍ അദ്ധ്യാപകന്‍ ഗഫൂര്‍ മാഷ് മുഖ്യ അഥിതി ആയിരുന്നു. ഗഫൂര്‍ മാഷും സഹപാഠികളും മനോജിന്റെ വീട്ടില്‍ എത്തി ഒരു ലക്ഷം രൂപയുടെ ചെക്ക് മനോജിന്റെ അമ്മക്ക് കൈമാറി. ഓര്‍മ്മ കൂട്ടായ്മയുടെ മൂന്നാമത്തെ പ്രവര്‍ത്തനം ആണ് ഇത്. ആദ്യമായി ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സഹപാഠിയായ രവിക്ക് ചികിത്സ സഹായം നല്‍കി.
പിന്നീട് സ്‌കൂളിലേക്ക് നൂറു കസേരയും, സംഗീത പ്രോല്‍സാഹനത്തിനായി വയലിനും നല്‍കി ഓര്‍മ്മ മാതൃക കാട്ടി. ഭാവി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചാരിറ്റബിള്‍ ട്രസ്റ്റായി റെജിസ്റ്റര്‍ ചെയ്ത ഓര്‍മ കൂട്ടായ്മ ഈ വരുന്ന ഫെബ്രുവരി മാസം കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പും നടത്താനും തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് രഞ്ജിത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുകുമാരി സ്വാഗതവും ശിഹാബ് ഉസ്മാന്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ ഇരുപത്തഞ്ചോളം സഹപാഠികള്‍ പങ്കെടുത്തു.
ബാര തൊട്ടിയിലെ മനോജിന് സ്വാന്തനമായി സഹപാഠികള്‍