ബാന്ദ്ര റെയില്‍വേ സ്റ്റേഷനു സമീപം വന്‍തീപിടിത്തം

  • Post category:news
  • Reading time:1 min read
You are currently viewing ബാന്ദ്ര റെയില്‍വേ സ്റ്റേഷനു സമീപം വന്‍തീപിടിത്തം

മുംബൈ: മുംബൈ ബാന്ദ്ര റെയില്‍വേ സ്റ്റേഷനു സമീപം തീപിടിത്തം. ബാന്ദ്രയിലെ ബേഹ്‌റംപാടയിലെ ചേരിയിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമസേന സ്ഥലത്തെത്തി തീയണ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തതിനു കാരണമെന്നാണ് പ്രാഥമിക വിവരം. വൈകീട്ട് അഞ്ചുമണിയായിട്ടും തീയണക്കാനായില്ല. ഫയര്‍ഫോഴ്‌സിന്റെ എഞ്ചിന്‍ എത്താകഴിയാത്ത സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകുകയാണ്. സ്ഥലത്തുനിന്ന് ജനങ്ങളെ അധികൃതര്‍ ഒഴിപ്പിച്ചിട്ടുണ്ട്.ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെ മാതാവ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ താമസിക്കുന്ന ബാന്ദ്രയിലെ ലാ മെര്‍ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം വന്‍തീപിടിത്തമുണ്ടായിരുന്നു. പടിഞ്ഞാറന്‍ ബാന്ദ്രയില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ 13ാം നിലയിലാണ് തീപിടിത്തം ഉണ്ടായത്.
ആകെ 16 നിലകളാണ് കെട്ടിടത്തിലുള്ളത്. ഐശ്വര്യയുടെ മാതാവ് 12ാം നിലയിലാണ് താമസം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഭാര്യ അഞ്ജലിയുടെ മാതാപിതാക്കളും ഇതേ കെട്ടിടത്തിന്റെ 12ാം നിലയിലായിരുന്നു താമസം.

 

0Shares