ബാച്ചിലര്‍ ലൈഫിന് ഇനി വിട; എല്‍ദോ എബ്രഹാം എം.എല്‍.എ വിവാഹിതനാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ബാച്ചിലര്‍ ലൈഫിന് ഇനി വിട; എല്‍ദോ എബ്രഹാം എം.എല്‍.എ വിവാഹിതനാകുന്നു

മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം വിവാഹതിനാകുന്നു. കല്ലൂര്‍ക്കാട് മണ്ണാംപറമ്പില്‍ അഗസ്റ്റിന്‍റെയും മേരിയുടെയും മകള്‍ ഡോ.ആഗി മേരി അഗസ്റ്റിനാണ് വധു. ജനുവരി 12ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലാണ് സി.പി.ഐക്കാരനായ എല്‍ദോ എബ്രഹാമിന്‍റെ വിവാഹം.

പരമ്പരാഗത നേത്രചികിത്സകരുടെ കുടുംബത്തില്‍ നിന്നുള്ള ഡോ. ആഗി കല്ലൂര്‍ക്കാട് സ്വന്തമായി ആയുര്‍വേദ ക്ലിനിക്ക് നടത്തുകയാണ്. തൃക്കളത്തൂര്‍ മേപ്പുറത്ത് എബ്രഹാമിന്‍റെയും ഏലിയാമ്മയുടെയും മകനാണ് 42കാരനായ എല്‍ദോ. മൂവാറ്റുപുഴ പായിപ്ര സ്വദേശിയായ എല്‍ദോ എബ്രാഹാം വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. മൂവാറ്റുപുഴയില്‍ വലതുപക്ഷത്തെ അട്ടിമറിച്ചാണ് എല്‍ദോ എബ്രാഹാം എം.എല്‍.എയായത്.

0Shares