ബാങ്കിൻ്റെ ജപ്തിനടപടിയിൽ വ്യാപക പ്രതിഷേധം; അമ്മയും മകളും ആത്മഹത്യ ചെയ്യാൻ കാരണം ബാങ്ക് ഉദ്യോഗസ്ഥർ..?

  • Post category:news
  • Reading time:1 min read
You are currently viewing ബാങ്കിൻ്റെ ജപ്തിനടപടിയിൽ വ്യാപക പ്രതിഷേധം; അമ്മയും മകളും ആത്മഹത്യ ചെയ്യാൻ കാരണം ബാങ്ക് ഉദ്യോഗസ്ഥർ..?

തിരുവനന്തപുരം: കാനറാ ബാങ്കിൻ്റെ ജപ്തിനടപടിയിൽ വ്യാപക പ്രതിഷേധം. ജപ്തിനടപടി ഭയന്ന്‌ അമ്മയും മകളും ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശികളായ അമ്മയും മകളുമാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചക്കാണ്‌ ലേഖയും മകള്‍ വൈഷ്ണവിയും വീടിനകത്ത്‌ തീകൊളുത്തിയത്.

രണ്ടു പേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്കിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്താല്‍ മാത്രമേ മൃതദേഹം നാട്ടില്‍ സംസ്കരിക്കുകയുള്ളൂ എന്നാണ് നാട്ടുകാരുടെ നിലപാട്. ബാങ്ക് ജീവനക്കാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്നലെ നെയ്യാറ്റിന്‍കരയിലും മാരായിമുട്ടത്തും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.

0Shares