ബാങ്കില്‍ നിക്ഷേപിച്ച പണം അക്കൗണ്ടിലെത്തിയില്ല; കൈമലര്‍ത്തി ബാങ്ക് അധികൃതര്‍: ഓംബുഡ്‌സ്മാനില്‍ പരാതി നല്‍കാനൊരുങ്ങി കാസര്‍കോട്ടെ യുവ ഫോട്ടോഗ്രഫര്‍.

  • Post category:news
  • Reading time:1 min read
You are currently viewing ബാങ്കില്‍ നിക്ഷേപിച്ച പണം അക്കൗണ്ടിലെത്തിയില്ല; കൈമലര്‍ത്തി ബാങ്ക് അധികൃതര്‍: ഓംബുഡ്‌സ്മാനില്‍ പരാതി നല്‍കാനൊരുങ്ങി കാസര്‍കോട്ടെ യുവ ഫോട്ടോഗ്രഫര്‍.

കാസര്‍കോട്: കോര്‍പ്പറേഷന്‍ ബാങ്കിന്റെ കാസര്‍കോട് ശാഖയില്‍ നിന്നും യൂണിയന്‍ ബാങ്ക് കാസര്‍കോട് ശാഖയിലേക്ക് അയച്ച അര ലക്ഷം രൂപ ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും അക്കൗണ്ടിലെത്തിയില്ല!. പണം അയച്ച ആളും പണം കിട്ടേണ്ട ആളും ഒരു പോലെ അങ്കലാപ്പില്‍ കഴിയുകയാണ.് അതേ സമയം രണ്ട് ബാങ്കിന്റെയും അധികൃതര്‍ പ്രശ്‌നത്തില്‍ കൈമലര്‍ത്തുന്നു. പട്‌ള കുന്നില്‍ ഹൗസിലെ എ.കെ. അബ്ദുല്‍ സക്കീറെന്ന യുവ ഫോട്ടോഗ്രഫര്‍ക്കാണ് ഇങ്ങനെയൊരു ദുരനുഭവമുണ്ടായത്. അബ്ദുല്‍ സക്കീര്‍ സുഹൃത്തായ മഞ്ചത്തടുക്കയിലെ അബ്ദുള്‍ റസാഖിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് 50,000 രൂപ അയച്ചത്.

എന്നാല്‍ മൂന്നാഴ്ച്ച കഴിഞ്ഞിട്ടും യൂണിയന്‍ ബാങ്കിലുള്ള അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ പണം എത്തി ചേര്‍ന്നില്ല. കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്നും യൂണിയന്‍ ബാങ്കിലേക്ക് യഥാസമയം പണം അയച്ചിട്ടുണ്ടെന്ന വിവരമടങ്ങിയ സന്ദേശം സക്കീറിന് ലഭിച്ചിരുന്നു.യൂണിയന്‍ ബാങ്കില്‍ ചെന്ന് പലതവണ പണത്തെക്കുറിച്ച് അന്വേഷിച്ചുവെങ്കിലും നാളിതുവരെയായും അവിടെ അക്കൗണ്ടില്‍ പണം വന്നു ചേര്‍ന്നിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ തന്റെ പണം നഷ്ടപ്പെടുമോ എന്നുള്ള ആശങ്കയിലാണ് അബ്ദുല്‍ സക്കീര്‍. ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചക്കെതിരെ ബാങ്കിങ് ഓംബുഡ്‌സ്മാന്‍ അധികൃതര്‍ക്ക് പരാതി നല്‍കാനാണ് സക്കീറിന്റെ തീരുമാനം.

0Shares