
പലയിടങ്ങളിലും ഇപ്പോള്‍ മൊബൈല്‍ ചാര്‍ജിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു സുരക്ഷയുമില്ലാത്ത ഇത്തരം ഇടങ്ങളില്‍ ഒരു മടിയും കൂടാതെ പലരും ഫോണ്‍ ചാര്‍ജ് ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ഇനിയെങ്കില്‍ അറിഞ്ഞിരിക്കൂ. പൊതു ഇടങ്ങളില്‍ നിങ്ങളുടെ ഫോണ്‍ ഇനിയെങ്കിലും ചാര്‍ജ് ചെയ്യാതിരിക്കൂ. മുന്നറിയിപ്പ് അവഗണിക്കാതിരിക്കുക.

വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍, ഹോട്ടല്‍, ചില മാളുകള്‍ എന്നിവിടങ്ങളിലാണ് പൊതുവായി ആളുകള്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജിങ്ങിനായി വെക്കുന്നത്. എസ്.ബി.ഐ ആണ് മുന്നറിയിപ്പ് നല്‍കുന്നത്. നിങ്ങളുടെ ബാങ്കിങ് രേഖകളും പാസ് വേഡുകളും ഹാക്കര്‍മാര്‍ക്ക് ചോര്‍ത്താമെന്നാണ് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നത്. മാല്‍വയറുകള്‍ ഉപയോഗിച്ചാണ് ഹാക്കന്മാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഒരുകാരണവശാലും സൗജന്യമായി നല്‍കുന്ന ഇത്തരം ചാര്‍ജിങ് പോയന്റുകള്‍ ഉപയോഗിക്കരുതെന്നും എസ്.ബി.ഐ നിര്‍ദ്ദേശിക്കുന്നു.
