തളിപ്പറമ്പ(കണ്ണൂര്‍): ഷോപ്രിക്സ് സൂപ്പര്‍ സെന്റര്‍ തളിപ്പറമ്പ ബാക്ക് ടു സ്‌കൂള്‍ 2018 സമ്മാനപദ്ധതിയുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സീതി സാഹിബ് ഹൈസ്‌ക്കൂളിലെ പ്രധാനാധ്യപകന്‍ പി.വി ഫസലുള്ള, മൂത്തടത്ത് ഹൈസ്‌ക്കൂളിലെ പ്രധാനാദ്ധ്യാപിക വിജയലക്ഷ്മി എന്നിവരാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.
ചടങ്ങില്‍ ഷോപ്രിക്സ് സൂപ്പര്‍ സെന്റര്‍ ഡയറക്ടര്‍മാരും വിജയികളുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു. ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഷോപ്രിക്സ് സംഘടിപ്പിച്ച സമ്മാനപദ്ധതിയായിരുന്നു ‘ബാക് ടു സ്‌കൂള്‍ 2018’. സ്‌കൂള്‍ അവശ്യ വസ്തുക്കള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് നല്‍കിയ കൂപ്പണുകളില്‍നിന്ന് നറുക്കെടുത്താണ് വിജയികളെ തിരഞ്ഞെടുത്തത്.
ഷോപ്രിക്‌സിന്റെ പയ്യന്നുര്‍, തളിപ്പറമ്പ, സുല്‍ത്താന്‍ ബത്തേരി എന്നി മാളുകളില്‍ നിന്നായി മുപ്പത്തിമൂന്ന് സൈക്കിളുകളാണ് വിജയികള്‍ക്ക് വിതരണം ചെയ്തത്.
ബാക്ക് ടു സ്‌കൂള്‍ 2018 വിജയികള്‍ക്കുള്ള സമ്മനങ്ങള്‍ ഷോപ്രിക്സ് സൂപ്പര്‍ സെന്റര്‍ വിതരണം ചെയ്തു