വിദ്യാനഗര്‍: ബഹ്‌റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി നിര്‍ധനരായ പ്രവാസികളെ കണ്ടെത്തി നല്‍കുന്ന ‘പ്രവാസികള്‍ക്കൊരു കൈത്താങ്ങ്’ എന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 12-ാം വാര്‍ഡിലെ നിര്‍ധന കുടുംബാംഗത്തിനുള്ള ഒരു ലക്ഷം രൂപയുടെ ധനസഹായം വാര്‍ഡ് കമ്മിറ്റിക്ക് കൈമാറി കൊണ്ട് ജില്ലാ പ്രസിഡന്റ് സലീം തളങ്കര നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ മുസ്ലീം ലീഗ് സെക്രട്ടറി ഖാലിദ് പച്ചക്കാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സി.എ അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷനായി. ബി.എം.സി ബഷീര്‍, എ.എ അബ്ദുല്‍ റഹിമാന്‍, സലീം തളങ്കര, അബൂബക്കര്‍ ചാല, അബ്ബാസ് ചെമ്മനാട്, ശാഫി ചാല, സുബൈര്‍ ഗുല്‍സാര്‍ സംസാരിച്ചു.
ബഹ്‌റൈന്‍ കെ.എം.സി.സി വീട് നിര്‍മ്മാണ ധനസഹായം നല്‍കി