ബഹുവിധ വൈകല്യം ബാധിച്ചവരുടെ രക്ഷിതാക്കള്‍ക്ക് ഏകദിന ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ബഹുവിധ വൈകല്യം ബാധിച്ചവരുടെ രക്ഷിതാക്കള്‍ക്ക് ഏകദിന ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു

കാസര്‍കോട്: ശിശു വികസന പദ്ധതി പ്രൊജക്ട് ആഫീസിന്റെ നേതൃത്വത്തില്‍ വ്യാപാരഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ മാനസിക വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി ബഹുവിധ വൈകല്യം എന്നിവ ബാധിച്ചവരുടെ കുടുംബങ്ങളിലെ രക്ഷിതാക്കള്‍ക്കായി ഏകദിന ബോധവല്‍ക്കരണപരിപാടി സംഘടിപ്പിച്ചു. ബഹുവിധ വൈകല്യം ബാധിച്ചവര്‍ സമൂഹവുമായി യാതൊരു ബന്ധവുമില്ലാതെ പരിമിതമായ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടു ജീവിതം തള്ളി നീക്കുന്ന കാഴ്ചയാണു ഇന്നു നിലവിലുളളത്. ഇത്തരം രോഗികള്‍ക്ക് സ്വന്തം കുടുംബങ്ങളില്‍ നിന്നു തന്നെയുളള ഒറ്റപ്പെടുത്തലിനെ തുടര്‍ന്നു മാനുഷിക പരിഗണനയും നീതിയും നിഷേധിക്കപ്പെടുന്ന അവസ്ഥ തന്നെ സംജാതമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശിശു വികസന പദ്ധതി പ്രൊജക്ട് ആഫീസിന്റെ നേതൃത്വത്തില്‍ ക്ലാസ് സംഘടിപ്പിച്ചത്. ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ ദിനേശ്, റിസോഴ്‌സ് അധ്യാപകന്‍ ശ്രീനി പളളിയത്ത്, സ്‌കൂള്‍ കൗണ്‍സിലറും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ ശബ്‌നം ബഷീര്‍ എന്നിവര്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചാത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.എസ്.അഹമ്മദ്, ശിശു വികസന പദ്ധതി ഓഫസര്‍ ഇന്ദിര.എം.കെ, എ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സുധാകുമാരി.വി സംസാരിച്ചു.

 

0Shares