ബസുകളുടെ സമയക്രമം; ചര്‍ച്ചയില്‍ ബസ്സുടമകളുടെ തമ്മിലടി; ഒരാളുടെ വിരല്‍ കടിച്ചെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing ബസുകളുടെ സമയക്രമം; ചര്‍ച്ചയില്‍ ബസ്സുടമകളുടെ തമ്മിലടി; ഒരാളുടെ വിരല്‍ കടിച്ചെടുത്തു

ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട് ആര്‍.ടി.ഒ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ബസുടമകള്‍ തമ്മിലടിച്ചു. സംഘര്‍ഷത്തില്‍ ഒരാളുടെ വിരല്‍ കടിച്ചെടുത്തു. കടക്കാവൂര്‍ വര്‍ക്കല മടത്തറ റൂട്ടിലോടുന്ന ബസുകളുടെ സമയക്രമം സംബന്ധിച്ച് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ആര്‍.ടി.ഒ യുടെ സാന്നിധ്യത്തില്‍ നൂറോളം പേര്‍ പങ്കെടുത്ത ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് സംഭവം.

എസ്ആര്‍ ബസുടമ വര്‍ക്കല മേല്‍വെട്ടൂര്‍ കൊച്ചുവിള വീട്ടില്‍ രതീഷിന്‍റെ (45) വിരലാണ് പകുതിയോളം നഷ്ടമായത്. രതീഷിനെ ചിറയിന്‍കീഴ് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിരലിന്‍റെ മുറിഞ്ഞുപോയ ഭാഗം കണ്ടെത്താനായില്ലെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.

കടക്കാവൂര്‍ മടത്തറ റൂട്ടിലോടുന്ന മറ്റൊരു ബസിന്‍റെ ഉടമയും ജീവനക്കാരുമാണ് ആക്രമിച്ചതെന്ന് രതീഷിനൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ഓഫീസിനുള്ളില്‍ സംഘര്‍ഷം നടത്തിയതില്‍ ആര്‍.ടി.ഒ ജി. സാജന്‍ പോലീസില്‍ പരാതി നല്‍കി.

0Shares