ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് ദുര്‍ഗാ സ്‌കൂള്‍ അദ്ധ്യാപകന്‍ മരണപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് ദുര്‍ഗാ സ്‌കൂള്‍ അദ്ധ്യാപകന്‍ മരണപ്പെട്ടു

കാഞ്ഞങ്ങാട്: ഒടയഞ്ചാലില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂള്‍ അദ്ധ്യാപകന്‍ മരണപ്പെട്ടു. ചായ്യോത്ത് ദിനേശ് കുമാറാ(45)ണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെ ഇരിട്ടിയിലേക്ക് പോകുന്ന എയ്ഞ്ചല്‍ ബസാണ് അപകടത്തില്‍ പെട്ടത്. ഒടയംഞ്ചാല്‍ കുന്നും വയലില്‍വച്ചാണ് സംഭവം. ദിനേശന്‍ സംഭവസ്ഥലത്ത് മരണപ്പെടുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകീട്ട് മൂന്നിന് ചായ്യോത്ത് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വക്കും. പിന്നീട് വൈകീട്ട് അഞ്ചിന് സംസ്‌കാരം. ചായ്യോത്തെ റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: സൗമ്യ. ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ദേവനന്ദ് ഏക മകനാണ്. സഹോദരങ്ങള്‍: ടി.ബാബുരാജ് (പ്രധാനഅധ്യാപകന്‍, ബളാല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍), ചന്ദ്രമോഹനന്‍ (ഗവ. ഹോമിയോ, നീലേശ്വരം), കല, കനക.

0Shares