ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം ; അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം ; അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: ബന്ധുനിയമനവിവാദ ആരോപണം നേരിടുന്ന മന്ത്രി കെ ടി ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ലീഗ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. തിരുവനന്തപുരത്ത് നിന്നും എത്തിയ മന്ത്രി മാവേലി എക്‌സ്പ്രസില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധകാരികളില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബന്ധു നിയമന വിവാദത്തില്‍ കെടി ജലീലിന്റെ വാദം തെറ്റാണെന്ന് റിപ്പോര്‍ട്ട് എത്തിയിരുന്നു.നിയമനത്തില്‍ അപേക്ഷിച്ച നാലു പേര്‍ക്കും കെ.ടി ജലീലിന്റെ ബന്ധുവായ അദീപിനെക്കാള്‍ യോഗ്യതയുള്ളവരെന്ന് തെളിഞ്ഞിരുന്നു. അപേക്ഷ തള്ളിയവരില്‍ എസ്ബിഐ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ജലീല്‍ ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് രംഗത്തെത്തുകയും ചെയ്തിരുന്നു. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കി കൊണ്ട് ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ജലീലിനെതിരായ ആരോപണം.

0Shares