ഭരണഘടനാ സംരക്ഷണ സമിതി മഹാറാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഭരണഘടനാ സംരക്ഷണ സമിതി മഹാറാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുന്നു

കാസര്‍കോട്: ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ ബദിയഡുക്കയില്‍ ഈ മാസം 20ന് മഹാറാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുന്നു. ഫാസിസത്തിനെതിരെ അതിശക്തമായി പോരാടുകായും കത്‌വ പീഡനകേസില്‍ ഇരയ്ക്ക് വേണ്ടി ആദ്യം കോടതിയില്‍ ഹാജരാവുകയും ചെയ്ത അഭിഭാഷക ദീപിക സിംഗ് രജാവത്ത് പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കും.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആത്മാഭിമാനമായ ഭരണഘടനക്കു മേൽ കത്തി വെച്ചിരിക്കുകയാണ് ഫാസിസ്റ്റുകൾ എന്നും അതുകൊണ്ടുതന്നെ ഭരണഘടനയെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ ഓരോരുത്തരും പങ്കാളികളായി വിജയിപ്പിക്കണമെന്നും സംഘാടകര്‍ പറഞ്ഞു.

0Shares