ബദിയടുക്കയിലെ പൗരത്വ പ്രതിഷേധ മഹാ റാലിയിൽ വോളണ്ടിയറായിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു; ദുഃഖം അടക്കാനാവാതെ നാട്ടുകാർ

  • Post category:news
  • Reading time:1 min read
You are currently viewing ബദിയടുക്കയിലെ പൗരത്വ പ്രതിഷേധ മഹാ റാലിയിൽ വോളണ്ടിയറായിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു; ദുഃഖം അടക്കാനാവാതെ നാട്ടുകാർ

ബദിയടുക്ക(കാസർകോട്): പൗരത്വ നിയമത്തിന് എതിരെ മലയോര നിവാസികൾ കാസർകോട്ടെ ബദിയടുക്കയിൽ സംഘടിപ്പിച്ച മഹാ റാലിയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. വോളണ്ടിയറായിരുന്ന നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ ഇഖ്ബാല്‍ (28) ആണ് മരിച്ചത്. എസ്.കെ.എസ്.എസ്.എഫ് വിഖായ ടീമിലെ അംഗം കൂടിയാണ് മരിച്ച ഇഖ്ബാൽ.

തിങ്കളാഴ്ച വൈകിട്ട് നടന്ന പൗരത്വ പ്രതിഷേധ മഹാ റാലി നിയന്ത്രിച്ച്‌ കൊണ്ടിരിക്കെയാണ് ഇഖ്ബാൽ കുഴഞ്ഞു വീണത്. ഉടൻ തന്നെ സമീപത്തുള്ളവർ അടുത്തുള്ള ആശുപത്രിൽ പ്രവേശിപ്പിച്ചു. എന്നാൽ നില ഗുരുതരമായതിനെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഹൃദയ സംബന്ധമായ അസുഖമുള്ളയാളായിരുന്നു ഇഖ്ബാലെന്ന് പറയുന്നു.

ബഹുജന റാലിയിലും പ്രതിഷേധ സംഗമത്തിലും കത്വ് കേസില്‍ ഹാജരായ പ്രമുഖ അഭിഭാഷക ദീപിക സിംഗ് രജാവത്തും മറ്റു രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കടുത്തു. ബദിയടുക്ക, കുമ്പഡാജെ, എണ്‍മകജെ, പുത്തിഗെ, ചെങ്കള, ബെള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുള്ള ആയിരകണക്കിന് ആളുകൾ പങ്കടുത്ത പരിപാടിയായിരുന്നു.

0Shares