ബദര്‍ സ്മരണകള്‍ ഉയര്‍ത്തി എസ്.കെ.എസ്.എസ്.എഫ് ജില്ലാ റമളാന്‍ പ്രഭാഷണത്തിന് തുടക്കമായി

  • Post category:local news
  • Reading time:1 min read
You are currently viewing ബദര്‍ സ്മരണകള്‍ ഉയര്‍ത്തി എസ്.കെ.എസ്.എസ്.എഫ് ജില്ലാ റമളാന്‍ പ്രഭാഷണത്തിന് തുടക്കമായി

കാസര്‍കോട്: പാരമ്പര്യങ്ങളും ചര്യകളും തമസ്‌കരിക്കുന്ന വര്‍ത്തമാനകാലത്ത് മുന്‍ കാല നേതാക്കളെ അനുസ്മരിക്കുകയും അവരുടെ ഗുണഗണങ്ങള്‍ സമൂഹത്തെ ധരിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ അഭിപ്രായപ്പെട്ടു. ആസക്തിക്കെതിരെ ആത്മസമരം എന്ന പ്രമേയത്തില്‍ എസ്.കെ.എസ് .എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ജൂണ്‍ അഞ്ചുവരെ കാസര്‍കോട്ട് നടത്തുന്ന റമളാന്‍ പ്രഭാഷണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. ബദര്‍ ഒരു ചരിത്ര വായന എന്ന വിഷയത്തില്‍ അന്‍വര്‍ മുഹ്യയദ്ധീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി,അബുബക്കര്‍ സാലൂദ് നിസാമി, ഹംസത്തു സഅദി, സയ്യിദ് ഹുസൈന്‍ തങ്ങള്‍,
അഹ്മദ് മുസ്ലിയാര്‍, ബഷീര്‍ ദാരിമി, എസ് പി സലാഹുദ്ധീന്‍, അബു തങ്ങള്‍, പൂക്കോയ തങ്ങള്‍, ഷറഫുദ്ധീന്‍ കുണിയ, യൂനുസ് ഫൈസി അരിയങ്കല്ല് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. രണ്ടാം ദിവസം സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും.

0Shares