ബജറ്റില്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പത്ത് കോടി രൂപ.

  • Post category:news
  • Reading time:1 min read
You are currently viewing ബജറ്റില്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പത്ത് കോടി രൂപ.

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിന്റെ 8ാംമത്തെ ബജറ്റ് അവതരണത്തില്‍ കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികള്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പത്ത് കോടിരൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇരകളുടെ ബഡ്സ് സ്‌കൂളുകള്‍ നവീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭിന്നശേഷിയുള്ള വിഭാഗങ്ങള്‍ക്കായി വിവിധയിനം ക്ഷേമ പദ്ധതികളും ബജറ്റിലുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് അഞ്ച് ശതമാനം തൊഴില്‍ സംവരണമാണ് പ്രധാന പ്രഖ്യാപനം. എല്ലാ ജില്ലകളിലും ഓട്ടിസം പാര്‍ക്കുകള്‍ക്കായി ഏഴ് കോടി രൂപ വകയിരുത്തി. ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂളിംഗിനും പുനരധിവാസവും ഉറപ്പാക്കും. 250 പഞ്ചായത്തുകളില്‍ ബഡ്സ് സ്‌കൂള്‍ സ്ഥാപിക്കുന്നതിന് 65 കോടി രൂപ വകയിരുത്തി. ഇതിനുള്ള സൗകര്യങ്ങള്‍ കുടുംബശ്രീ വഴി നല്‍കും. ബഡ്സ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് സ്‌കൂള്‍ പദവി നല്‍കും. അതിനിടെ ജില്ലാ കളക്ടര്‍മാരുടെ ചുമതലയില്‍ സംസ്ഥാനത്തെ എല്ലാ അംഗനവാടികള്‍ക്കും സ്വന്തം കെട്ടിടം നിര്‍മ്മിക്കും. അങ്കണവാടി ടീച്ചര്‍മാരുടെ ഓണറേറിയത്തിനായി 359 കോടിയും ബജറ്റില്‍ വകയിരുത്തി.

0Shares