
ഫ്ലിപ്കാര്‍ട്ടില്‍ നിന്നും 27,500 രൂപ വിലവരുന്ന ഒരു ക്യാമറ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് ടൈൽ കഷ്ണങ്ങൾ.കണ്ണൂർ സ്വദേശിയായ വിഷ്ണു സുരേഷിന് ആണ് പണി കിട്ടിയിരിക്കുന്നത്. ഇ-കാര്‍ട്ട് ലോജിസ്റ്റിക്സ് വഴി ഇന്നലെ രാവിലെ പതിനൊന്നരയോടെ ഒരു പ്ലാസ്റ്റിക് കവറില്‍ പാഴ്സല്‍ ലഭിച്ചു. എന്നാൽ സന്തോഷത്തോടെ തുറന്നു നോക്കിയപ്പോഴാണ് വിഷ്ണു ഞെട്ടിയത്.

ക്യാമറയ്ക്ക് പകരം അതിലുണ്ടായിരുന്നത് ടൈല്‍ കഷണങ്ങളാണ്. എന്നാല്‍ ക്യാമറയുടെ യൂസര്‍ മാന്വലും വാറണ്ടി കാര്‍ഡും ആ പെട്ടിയില്‍ ഭദ്രമായി ഉണ്ടായിരുന്നു. ഉടന്‍തന്നെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടു. ഒരാഴ്ചയ്ക്കകം പുതിയ ക്യാമറ അയച്ചുകൊടുക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
