
കൊച്ചി: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാനത തലത്തില്‍ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ ദിനേശ് ഇന്‍സൈറ്റ് ഒന്നാംസ്ഥാനം നേടി. തൃശൂരിലെ മോഹനന്‍ രണ്ടും എറണാകുളത്തെ ഹാര്‍ഡ്ലി ജോയ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
17ന് മൂവാറ്റുപുഴ ഗ്രാന്റ് സെന്റര്‍ മാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. കാസര്‍കോട് സ്വദേശിയായ ദിനേശ് ഇന്‍സൈറ്റ് സ്റ്റുഡിയോ നടത്തിവരികയാണ്.
ഫോട്ടോഗ്രാഫി മത്സരത്തില്‍ ദിനേശ് ഇന്‍സൈറ്റിന് ഒന്നാംസ്ഥാനം