കോഴിക്കോട്: സോഷ്യല്‍ മീഡിയ ലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍, മോഹന്‍ലാല്‍ തുടങ്ങിയവരെ വെല്ലുവിളിച്ച് കുപ്രസിദ്ധി നേടിയ, തൃശൂര്‍ സ്വദേശി ആക്കിലപറമ്പന്‍ എന്ന നസീഫ് അഷ്റഫ് മയക്കുമരുന്നുമായി പിടിയില്‍. ആലുവ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഇ.കെ റെജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് നസീഫിനെയും കൂട്ടാളി പി.പി നവാസിനെയും മയക്കുമരുന്ന് കടത്തുന്നതിനിടയില്‍ പിടികൂടിയത്.
ഇവരില്‍ നിന്നും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് പിടിച്ചെടുത്തു. ബംഗലൂരുവില്‍ നിന്നും കൊണ്ടുവന്ന ഹാഷിഷ് കൊച്ചിയിലെ ഇടനിലക്കാരന് കൈമാറാനുള്ളതാണെന്ന് ആക്കിലപറമ്പന്‍ വ്യക്തമാക്കി്യിട്ടുണ്ട്.
ഫേസ് ബുക്കിലൂടെ പിണറായിക്കും മോഹന്‍ലാലിനും എതിരെ വെല്ലുവിളി നടത്തിയ ആള്‍ പിടിയില്‍