കോട്ടയം: ഹോട്ടലില്‍ മുറിയെടുത്ത് യുവതിയെ പീഡിപ്പിച്ച മുന്‍ മിസ്റ്റര്‍ ഇന്ത്യ അറസ്റ്റില്‍. മിസ്റ്റര്‍ ഏഷ്യയായി തെരഞ്ഞെടുക്കപ്പെട്ട ബോഡി ബില്‍ഡര്‍ മുരളികുമാര്‍ ആണ് അറസ്റ്റിലായത്. കോട്ടയം ചുങ്കം വാരിശ്ശേരി കാലായില്‍ മുരളികുമാര്‍ ഇന്ത്യന്‍ ടീമില്‍ ടോപ്പ് സ്‌കോററായ, രാജ്യത്ത് ഒട്ടനവധി ആരാധകരുള്ള നാവിക സേനാ പെറ്റി ഓഫീസര്‍ കൂടിയായ താരമായിരുന്നു. യുവതിയെ വ്യാഴാഴ്ച കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന് മുരളി കുമാര്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അബോധാവസ്ഥയില്‍ ആയിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം പീഡന ശ്രമം ആയിരുന്നു എന്ന് യുവതി തന്നെ പിന്നീട് പോലീസില്‍ മൊഴി നല്‍കിയിരുന്നു. അവിവാഹിതയായ പെണ്‍കുട്ടിയെ ഫേസ് ബുക്കിലൂടെയുള്ള സൗഹൃദം മുതലെടുത്ത് കോട്ടയം ഐഡ ഹോട്ടലിലെ മുറിയില്‍ എത്തിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് കേസ്.
തുടര്‍ന്നാണ് മുരളിയുടെ അറസ്റ്റ്. എന്നാല്‍ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് പരസ്പര സമ്മതത്തോടെ ആയിരുന്നെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് താരം. വ്യാഴാഴ്ച്ച നഗരത്തിലെത്തിയ പെണ്‍കുട്ടിയെ ചായ കുടിക്കാനായി മുരളി ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. ഹോട്ടലിലെത്തിയപ്പോള്‍ മുകളില്‍ ഭക്ഷണം കഴിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു. ബോഡി ബില്‍ഡറും പെണ്‍കുട്ടിയും ഫെയ്‌സ്ബുക്ക് വഴി 6 മാസം മുമ്പാണ് സൗഹൃദത്തിലാകുന്നത്. മുംബൈയില്‍ താമസമാക്കിയ മുരളി വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് യുവതിയെ നക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിച്ചു; യുവതിക്ക് രക്ത സ്രാവം വന്നതോടെ ആശുപത്രിയിലെത്തിച്ചു; രാജ്യം മുഴുവന്‍ ആരാധകരുള്ള ഇന്ത്യയുടെ ടോപ് സ്‌കോററായ ബോഡി ബില്‍ഡര്‍ അറസ്റ്റിലായത് ബലാല്‍സംഗ കുറ്റത്തിന്; ലൈംഗീക ബന്ധം നടത്തിയത് പരസ്പര സമ്മതത്തോടെയെന്ന് മുരളീകുമാര്‍