
ലോകമെമ്പാടും ഫേസ്ബുക്കിന് കീഴിലുള്ള സേവനങ്ങള്‍ക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ചിത്രങ്ങള്‍ ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായാണ് ഭൂരിപക്ഷം ഉപയോക്താക്കളും പരാതിപ്പെടുന്നത്. ഇതേ പ്രശ്‌നം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പിലും ഇന്‍സ്റ്റാഗ്രാമിലും അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇതുവരെ എന്താണ് പ്രശ്‌നമെന്നതിനെ പറ്റി ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്‌നം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിലും ആസ്‌ട്രേലിയയിലും, ബ്രസീലിലും സേവനങ്ങള്‍ക്ക് തടസം നേരിടുന്നുണ്ട്. കൊളമ്പിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
