ഫേസ്ബുക്ക് വഴി പ്രണയം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; കാസര്‍കോട് സ്വദേശിയെ മംഗളൂരുവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ഫേസ്ബുക്ക് വഴി പ്രണയം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; കാസര്‍കോട് സ്വദേശിയെ മംഗളൂരുവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

മണ്ണാര്‍ക്കാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശി പോലീസ് പിടിയിലായി. കാസര്‍കോട് മുല്ലശ്ശേരിയിലെ മുഹമ്മദ് റഷീദിനെ(29)യാണ് മണ്ണാര്‍ക്കാട് പോലീസ് മംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തത്. പരിചയത്തിന് ശേഷം ഇരുവരും പ്രണയത്തിലായി. തുടര്‍ന്ന് പെണ്‍കുട്ടിയെ റഷീദ് പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വ്യാജപേരിലും വിലാസത്തിലുമാണ് റഷീദ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്.

ചൊവ്വാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ റഷീദും പെണ്‍കുട്ടിയും മംഗളൂരുവിലുണ്ടെന്ന് വ്യക്തമായി. രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടിയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതിന് റഷീദിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതോടെ ലൈംഗികപീഡനം നടന്നതായി തെളിഞ്ഞു. മണ്ണാര്‍ക്കാട് സി. ഐ ദിദായത്തുല്ല, എസ്. ഐ വിപിന്‍ കെ. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റഷീദിനെ പിടികൂടിയത്.

0Shares