
കാസര്‍കോട്: കാസർകോട് സ്വദേശിയായ സ്ത്രീയുടെ 8.53 ലക്ഷം രൂപ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്നുപറഞ്ഞ് ഫെസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് തട്ടിയെടുത്തു. കാസര്‍കോട് കുഡ്‌ലു നാരായണ നിലയത്തില്‍ നയനയാണ് (45)തട്ടിപ്പിന് ഇരയായത്. കള്ളക്കടത്തുകാരിൽ നിന്ന് പിടിച്ചെടുത്ത വിലപിടിപ്പുള്ള ഉല്‍പന്നങ്ങള്‍ ചെറിയ തുകക്ക് തവണ വ്യവസ്ഥയില്‍ യുവതിക്ക് നല്‍കാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചാണ് 2017 മാര്‍ച്ച് 23 മുതൽ പലതവണയായി പണം തട്ടിയെടുത്തത്.

ഡല്‍ഹി സ്വദേശിയാണ് യുവാവ്. പല തവണകളായി ബാങ്ക് അക്കൗണ്ട് മുഖേന യുവതി 8,53,000 രൂപ അയച്ചു കൊടുത്തു. പിന്നീട് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കിയ യുവതി കാസര്‍കോട് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
