ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചു.

വാഷിങ്ടണ്‍: അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇനിമുതല്‍ 0.5 മുതല്‍ 0.75 ശതമാനമായിരിക്കും പലിശ നിരക്കുകള്‍. പത്ത് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്. പലിശനിരക്കില്‍ 0.25 വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.

രണ്ടു ദിവസമായി നടന്ന ഫെഡറല്‍ റിസര്‍വ് ബാങ്ക് യോഗത്തിനൊടുവിലാണ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം ധാരണയിലെത്തിയത്. ഈ തീരുമാനം ഇന്ത്യന്‍ വിപണിയില്‍ വന്‍ തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ട്. ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കു കൂട്ടുമെന്ന സംസാരം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യന്‍ വിപണിയില്‍ ചെറിയ ഇടിവ് നേരിടുകയുണ്ടായി. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞടുക്കപെട്ടപ്പോൾ പലിശ നിരക്കില്‍ മാറ്റം കൊണ്ടു വരുമെന്ന് സൂചന നൽകിയിരുന്നു.

0Shares